• October 16, 2021

കോവിഡ് വൈറസ് ദൈവത്തിന്റ ശിക്ഷ ; അഞ്ഞുറ് രൂപ നോട്ട് കൊണ്ട് മൂക്കും വായും തുടച്ചയാള്‍ പിടിയില്‍

 കോവിഡ് വൈറസ് ദൈവത്തിന്റ ശിക്ഷ ; അഞ്ഞുറ് രൂപ നോട്ട് കൊണ്ട് മൂക്കും വായും തുടച്ചയാള്‍ പിടിയില്‍

അഞ്ഞൂറ് രൂപ നോട്ടുകള്‍കൊണ്ട് മൂക്കും വായും തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചയാളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയായ സയീദ് ജമീല്‍ സയീദ് ബാബു (38) എന്നയാളെയാണ് റംസാന്‍പുര പൊലീസ് അറസ്റ്റ് ചെയ്തത്.

മലഗാവില്‍നിന്ന് വ്യാഴാഴ്ച രാത്രിയാണ് സയീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍കൊണ്ട് മൂക്കും വായും തുടയ്ക്കുന്ന പ്രതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കോവിഡ് വൈറസ് ദൈവത്തിന്റ ശിക്ഷയാണെന്നും ഇതിന് മരുന്നില്ലെന്നും പറയുന്നതാണ് വീഡിയോ. ഈ പകര്‍ച്ചവ്യാധി അവസാനിക്കില്ലെന്നും സയീദ് വീഡിയോയില്‍ പറയുന്നു്. വീഡിയോയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
ഇതോടെ സംഭവത്തില്‍ കേസടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മലഗാവ് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ റിമാന്‍ഡ് ഏപ്രില്‍ ഏഴിന് അവസാനിക്കും.

Related post