• June 19, 2021

മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു

 മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 219 മരണം. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 9,667 ആയി.

6,875 പേർക്ക് കൂടി രോഗം സ്ഥീരികരിച്ചതോടെ 2,30,599 പേരാണ് മഹാരാഷ്ട്രയിലെ ആകെ രോഗബാധിതർ. മുംബൈയിൽ രോഗികളുടെ എണ്ണം 89,000 കടന്നു. താനെയിലെ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. 1690 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച പൂനെയിൽ 33,394 പേരാണ് രോഗബാധിതരായി ഉള്ളത്. സംസ്ഥാനത്തെ മരണ നിരക്ക് 4.19 ശതമാനവും രോഗമുക്തിനിരക്ക് 55.19 ശതമാനവുമാണ്. 12 ലക്ഷം കൊവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.

Related post