• December 3, 2021

മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം തേടി ഭക്തലക്ഷങ്ങള്‍

 മകരജ്യോതി തെളിഞ്ഞു; ദര്‍ശന പുണ്യം തേടി ഭക്തലക്ഷങ്ങള്‍

ശരണമന്ത്രവുമായി കാത്തിരുന്ന അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകരജ്യോതി കണ്ട് സായുജ്യമടഞ്ഞു. 6.47 ഓടെയാണ് മകരജ്യോതി തെളിഞ്ഞത്. ഭക്തലക്ഷങ്ങള്‍ ശരണമന്ത്രങ്ങളോടെ മകരവിളക്ക് ദര്‍ശനം നടത്തി. 25 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങളുമായി എത്തിയത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് സന്നിധാനത്ത് 18-ാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. 6.45-ഓടെ പന്തളത്ത് നിന്നുള്ള തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് എത്തി. തിരുവാഭരണങ്ങള്‍ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് ഭക്തരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പൊന്നമ്പലമേടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്ത് ദേവസ്വംമന്ത്രി, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഘോഷയാത്ര സ്വീകരിച്ചത്.

തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവ അണിഞ്ഞ അയ്യപ്പനെ വണങ്ങി ഭക്തര്‍
ദര്‍ശനപുണ്യം തേടി

Related post