• July 28, 2021

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ മലൈക

 ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ മലൈക

ഫാഷന്‍ ലോകത്തെ റാണിയാണ് മലൈക അറോറ. മലൈകയുടെ ഫാഷന്‍ സെന്‍സിന്‌റെ അടുത്തെത്താന്‍ പോലും ബോളിവുഡിലെ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല. 46ാം വയസ്സിലും അത്രയേറെ കണിശത ഫാഷനിലും ഫിറ്റ്‌നസിലും താരസുന്ദരി പുലര്‍ത്തുന്നുണ്ട്.


ഫാഷനില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അവയൊക്കെ വിജയിപ്പിക്കുകയും ചെയ്യുന്നത് മലൈകയുടെ ശീലമാണ്. ആരാധകരെയും ഫാഷനിസ്റ്റകളെയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വീണ്ടും ഒരു സ്‌റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ്.

മെറ്റാലിക് ഗ്ലേസ് ഉള്ള പിങ്ക് ഡ്രസ്സ് ആണ് മലൈക ധരിച്ചത്. പാരിസ് ഫാഷന്‍ വീക്കില്‍ ശ്രദ്ധ നേടിയ ഷോള്‍ഡര്‍ പാഡ് ആയിരുന്നു ഈ ഡ്രസ്സിലെ പുതുമ. ഇറക്കമുള്ള നെക്ലൈനും ഹോട്ട് ലുക്ക് നല്‍കി. ചെറിയ പഫുകളോടു കൂടിയ ഫുള്‍ സ്ലീവ് കൈകള്‍, ടോപ്പിന്റെ മുകള്‍ മുതല്‍ താഴെ വരെ നീളുന്ന സിബ് എന്നിവയും സ്‌റ്റൈലിഷ് ലുക്ക് നല്‍കി.

കണ്ണിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത്, ചര്‍മത്തിന്റെ തിളക്കത്തിന് പ്രാധാന്യം കൊടുത്തുമുള്ള വജ്ര മോതിരങ്ങളാണ് ആക്‌സസറൈസ് ചെയ്തത്. ഈ ഹോട്ട് ലുക്ക് ഫാഷന്‍ ലോകത്തിനും ആരാധകര്‍ക്കും ഇഷ്ടമായി.

Related post