• July 28, 2021

ഹോട്ട് പിങ്കില്‍ പട്ടംപോലെ പാറിപ്പറന്ന് മാളവിക

 ഹോട്ട് പിങ്കില്‍ പട്ടംപോലെ പാറിപ്പറന്ന് മാളവിക

പട്ടംപോലെ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹന്‍. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു.

അഭിനേത്രി എന്നതിലുപരി റാമ്പിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്.

ഫിലിം ഫെയറിന് മുന്നോടിയായുള്ള പരിപാടിയിലാണ് താരം അതീവ ഗ്ലാമറസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിലെ വന്‍ താരനിര പങ്കെടുത്ത ചടങ്ങിലെ ഒരു പ്രധാന ആകര്‍ഷണം മാളവികയായിരുന്നു.

മാളവികയ്ക്ക് അഭിനയത്തിലും തിരക്കേറുകയാണ്. കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തില്‍ മാളവികയാണ് നായിക.

Related post