• August 3, 2021

കാളിദാസിന് പിറന്നാള്‍ ആശംസയോടൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം

 കാളിദാസിന് പിറന്നാള്‍ ആശംസയോടൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം

ഇന്ന് കാളിദാസ് ജയറാമിന് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ കാളിദാസിന് ആശംസകള്‍ നേര്‍ന്ന് മാളവിക ഇട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടെയും മക്കളാണ് കാളിദാസും മാളവികയും.

ഇരുവരും ഒന്നിച്ചുള്ള കുറച്ച് ഫോട്ടോകള്‍ക്കൊപ്പമാണ് ആശംസ കുറിപ്പ്. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഇത്. ഒപ്പം മാളവിക ഇങ്ങനെ കുറിച്ചിരിക്കുന്നു: പ്രായമായി വരുന്നു, നീ വലിയ ഉയരങ്ങളില്‍ എത്തും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഹാപ്പി ബര്‍ത് ഡേ ചിമ്പ്, ഐ ലവ് യൂ ബ്രദര്‍.’ ഇതാണ് മാളവികയുടെ വാക്കുകള്‍.

മാളവിക പങ്കുവെച്ച ചിത്രങ്ങള്‍ കാണാം

എന്തായാലും ഈ സഹോദര സ്‌നേഹം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസിന് എല്ലാവിധ ആശംസകളും നേര്‍ത്തുള്ള കമന്റുകളാണ് കൂടുതലും. ഹാപ്പി സര്‍ദാര്‍ എന്ന സിനിമയാണ് കാളിദാസിന്റേതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്.

Related post