• June 19, 2021

സംവിധായകനും തിരക്കഥകൃത്തുമായ സച്ചി അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിലെ ഹിറ്റ് മേക്കര്‍

 സംവിധായകനും തിരക്കഥകൃത്തുമായ സച്ചി അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിലെ ഹിറ്റ് മേക്കര്‍

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതുമൂലം തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ (ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ്)സംഭവിച്ചുവെന്ന് ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

ചോക്കലേറ്റ് എന്ന സിനിമയിലൂടെ 2007ലാണ് സേതുവിനൊപ്പം തിരക്കഥാകൃത്തായി സച്ചി രംഗപ്രവേശനം ചെയ്തത്. 2012ല്‍ പുറത്തിറങ്ങിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സച്ചി ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചത്. കൂടാതെ അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട്. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി ഏഴ് തിരക്കഥകള്‍ സച്ചിയുടേതായുണ്ട്.

Related post