• October 23, 2021

‘വര്‍ത്തമാനം’ ഒരു പോരാട്ടത്തിന്റെ കഥ

 ‘വര്‍ത്തമാനം’ ഒരു പോരാട്ടത്തിന്റെ കഥ

പാര്‍വതി തിരുവോത്ത് റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘വര്‍ത്തമാനം’. മാര്‍ച്ച് 12ന് മുന്നൂറിലേറെ തിയേറ്ററുകളില്‍ റിലീസിനെത്തുന്ന സിനിമയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പാര്‍വതി. വര്‍ത്തമാനം ഒരു പോരാട്ടത്തിന്റെ കഥയാണെന്ന് പാര്‍വതി പറഞ്ഞു. എല്ലാവരും ചിത്രം കാണണമെന്നും പാര്‍വതി അഭ്യര്‍ത്ഥിച്ചു. പല തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു കഥയാണ് വര്‍ത്തമാനം. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു സിദ്ധാര്‍ഥ് ശിവയുമായി ഒരു സിനിമ ചെയ്യണമെന്നതെന്ന് നടി കൂട്ടിച്ചേര്‍ത്തു.

Related post