• July 31, 2021

മാധ്യമപ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചു

 മാധ്യമപ്രവര്‍ത്തകരെ പോലീസ്  വിട്ടയച്ചു


പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാംഗളൂരിലുണ്ടായ വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. ഏഴ് മണിക്കൂര്‍ കസ്‌ററഡിയില്‍ വച്ചതിനുശേഷമാണ് വിട്ടയച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക് ആശുപത്രി പരിസരത്തു നിന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു

.മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ്18 അടക്കം പത്തോളംവാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ് കസ്റ്റഡിയിലായത്. ഇവരെ കേരള -കര്‍ണാടക അതിര്‍ത്തി തലപ്പാടിയിലെത്തിച്ചു. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡില്ലെന്നതാണ് കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമെന്ന് പോലീസ് അധികൃതരുടെ വിശദീകരണം.

Related post