• November 30, 2021

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

 പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു.

നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ മഹാതിര്‍ ഉന്നയിച്ചത്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും മഹാതീര്‍ വ്യക്തമാക്കി.

അതേസമയം മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related post