• June 18, 2021

അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മലേഷ്യന്‍ പോലീസിന്‍റെ സമന്‍സ്

 അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മലേഷ്യന്‍ പോലീസിന്‍റെ സമന്‍സ്

കുടിയേറ്റക്കാരുടെ അറസ്റ്റ് സംബന്ധിച്ച് ഡോക്യുമെന്‍ററി പുറത്തിറക്കിയ അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ പോലീസ്. രേഖകളില്‍ ഇല്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി കാണിക്കുന്ന ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

അല്‍ ജസീറയുടെ ഖത്തര്‍ ആസ്ഥാനമായ സ്റ്റേഷന്‍റെ 101 ഈസ്റ്റ് ന്യൂസ് പ്രോഗ്രാം നിര്‍മ്മിച്ച ലോക്ക്ഡ് അപ് ഇന്‍ മലേഷ്യാസ് ലോക്ക് ഡൗണ്‍ (Locked up in Malaysia’s Lockdown) എന്ന ഡോക്യമെന്‍ററിയാണ് വിവാദത്തിലായിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ നടന്ന റെയ്ഡുകളില്‍ അറസ്റ്റിലായ കുടിയേറ്റക്കാരെ സംബന്ധിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്യുമെന്‍ററി വിശകലനം ചെയ്തതെന്ന ആരോപണമാണ് മലേഷ്യയിലെ ഉന്നതാധികാരികള്‍ ഉന്നയിക്കുന്നത്.

Related post