• May 15, 2021

പൂര്‍ണിമയുടെ മാതൃ സ്‌നേഹം; കൈയ്യടി നേടിയത് മല്ലികയുടെ കമന്‌റ്

 പൂര്‍ണിമയുടെ മാതൃ സ്‌നേഹം; കൈയ്യടി നേടിയത് മല്ലികയുടെ കമന്‌റ്

ഫാഷന്‍ ലോകത്തെയും സിനിമയിലെയും കുടുംബത്തിലെയും വിശേഷങ്ങളെല്ലാം പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ പിന്തുടര്‍ന്ന്‌ ഇവ കാണാറുമുണ്ട്. പക്ഷെ ഇപ്പോള്‍ മരുമകള്‍ പങ്ക് വച്ച ചിത്രത്തിന് മല്ലിക നല്‍കിയ ക്യപ്ഷ്യനാണ് ചിത്രത്തേക്കാളും കൂടുതല്‍ വൈറല്‍ ആയിരിക്കുന്നത്.

ഇളയ മകള്‍ നക്ഷത്രയ്ക്ക് ചുംബനം നല്‍കുന്ന ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.മാതൃസ്‌നേഹം വിളിച്ചോതുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമായിരുന്നു പൂര്‍ണിമ പങ്കുവച്ചത്.

‘അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളര്‍ത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക.’മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂര്‍ണിമ കുറിച്ചു.


ഈ ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയാണ് മല്ലിക സുകുമാരന്‍ ആരാധകരുടെ കൈയ്യടി നേടിയത്.മോള് പറഞ്ഞത് ഒക്കെ ശരിയാണ്. അമ്മക്കും രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഊ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ. എന്നാണ് മല്ലിക പൂര്‍ണ്ണിമയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ മല്ലിക ഈ ക്യാപ്ഷന്‍ ഇട്ടതോട് കൂടി നിരവധിയാളുകളാണ് വിവിധ കമന്റുകളുമായി എത്തുന്നത്.

Related post