• November 30, 2021

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു!

 മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു!

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ ജി എം എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം ഹോളിവുഡിലേയും മലയാളത്തിലെയും പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്.

ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നവീന്‍ ജോണ്‍ ആണ്, ഇര എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കാലെടുത്തു വച്ച തിരക്കഥാകൃത്താണ് നവീന്‍ ജോണ്‍. പൂര്‍ണമായും അമേരിക്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ ആണ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കും വൈശാഖിനൊപ്പം എത്തുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ആണ്. എന്തായാലും മലയാള സിനിമ കാത്തിരിക്കുകയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി.

Related post