• October 23, 2021

മദ്യമില്ല; തൃശ്ശൂരിൽ യുവാവ് ആത്മഹത്യചെയ്തു

 മദ്യമില്ല; തൃശ്ശൂരിൽ യുവാവ് ആത്മഹത്യചെയ്തു

മദ്യം ലഭിക്കാത്തതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ലഹരി കിട്ടാത്തതുമൂലമുള്ള ആദ്യ ആത്മഹത്യ തൃശൂരില്‍നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുന്നംകുളം തൂവാനൂരിലാണ് യുവാവ് സ്വന്തം ജീവനെടുത്തത്.
കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സംസ്ഥാനസർക്കാർ മദ്യം വിൽക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചത്. സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ 265 മദ്യവിൽപ്പനശാലകളും നിലവിൽ അടഞ്ഞുകിടക്കുകയാണ്.

Related post