• October 17, 2021

കോവിഡ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാത്തെ; തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു

 കോവിഡ് വ്യാപനത്തിന്  കാരണം തബ്ലീഗ് ജമാത്തെ; തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാത്തെ സമ്മേളനം ആണെന്ന തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞാായറാഴ്ചയായിരുന്നു സംഭവം. കൊലപ്പെടുത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പ്രദേശത്തെ ഒരു ചായക്കടയിലാണ് സംഭവം ഉണ്ടായത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് എന്ന് കൊല്ലപ്പെട്ടയാള്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കരണമായത്. തര്‍ക്കത്തിനൊടുവില്‍ പ്രതി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Related post