• June 20, 2021

മലപ്പുറത്തിനെതിരെ പ്രസ്താവന, മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്

 മലപ്പുറത്തിനെതിരെ പ്രസ്താവന, മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്

വായില്‍ സ്ഫോടക വസ്തുപൊട്ടി പാലക്കാട് ജില്ലയില്‍ ര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

ആനയുടെ വിധിയില്‍ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവത്തില്‍ അത് പാലക്കാടാണ് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്‌കളങ്കമായ പ്രതികരണമായി കാണാന്‍ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കള്‍ ഈ ഒരു വിഷയത്തെ വര്‍ഗീയവല്‍ക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. എന്ന് കേരള സൈബര്‍ വാരിയേഴ്സ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related post