• October 16, 2021

നടനം മധുരിതം മഞ്ജുമയം

 നടനം മധുരിതം മഞ്ജുമയം

ലോക്ക്ഡൗണില്‍ വെറുതെ വീട്ടിലിരുന്ന് മടി പിടിക്കാതെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള അവസരമായെടുത്ത് താരങ്ങളെല്ലാം തിരക്കിലാണ് ഡാന്‍സും പാട്ടും ചിത്രം വരയും ഒക്കെയായി. ആരാധകര്‍ക്ക് ആസ്വാദന മധുരം നല്‍കി ഇപ്പോള്‍ മഞ്ജു വാര്യര്‍ നൃത്തത്തിന്‌റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

സ്റ്റേ ഹോം, സ്റ്റേ ഫിറ്റ്, ക്വാറന്റീന്‍ ഡേയ്സ് എന്ന ടാഗോടെയാണ് മഞ്ജു വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ തിരക്കിനിടയിലും നൃത്തത്തിനായി മഞ്ജു സമയം കണ്ടെത്താറുണ്ട്. സംശയം തോന്നിയാല്‍ അപ്പോള്‍ ഡാന്‍സ് ചെയ്ത് മാറ്റുക എന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related post