• July 28, 2021

എവര്‍ ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍; തകര്‍പ്പന്‍ ലുക്കില്‍ മഞ്ജു

 എവര്‍ ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍; തകര്‍പ്പന്‍ ലുക്കില്‍ മഞ്ജു

എവര്‍ഗ്രീന്‍ സൂപ്പര്‍ നായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവില്‍ ആരാധകരെ ഓരോ തവണയും മഞ്ജു അമ്പരപ്പിച്ചു. ഇപ്പോഴിതാ ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കില്‍ എത്തിയിരിക്കുകയാണ് മഞ്ജു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെ ആരാധകര്‍ വേറിട്ട കമന്റുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ജീവിതത്തില്‍ നാം കാട്ടുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിന്റെ ചുരുളഴിയുന്നത് എന്ന തലക്കെട്ടോടെയാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

ഇക്കൊല്ലം കൈ നിറയെ സിനിമകളാണ് മഞ്ജുവിന്. ഏറെ ആഗ്രഹിച്ച മെഗാസ്റ്റാറിനൊപ്പം പോലും സിനിമ തുടങ്ങിക്കഴിഞ്ഞു താരം.

Related post