• October 23, 2021

കൊവിഡ് 19; സാക്‌സോഫോണ്‍ ഇതിഹാസം മനു ദിബാംഗോ വിടവാങ്ങി

 കൊവിഡ് 19; സാക്‌സോഫോണ്‍ ഇതിഹാസം മനു ദിബാംഗോ വിടവാങ്ങി

നോവല്‍ കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആഫ്രിക്കന്‍ സാക്‌സോഫോണ്‍ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആഫ്രിക്കയിലെ കാമറൂണ്‍ സ്വദേശിയായ ദിബാംഗോ വൈറസ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണവിവരം അദ്ദേഹത്തിന്റെ തന്നെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കള്‍ പുറത്തുവിട്ടു. കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ അതീവ രഹസ്യമായണു സംസ്‌കാരം നടത്തുകയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ ആരും എത്തരുത്. സന്ദേശങ്ങളും അനുശോചനങ്ങളും ഇമെയില്‍ വഴി അയക്കണം. നിലവിലെ സാഹചര്യം പിന്നിട്ടു കഴിയുമ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ പൊതുചടങ്ങ് നടത്തും എന്നും ബന്ധുക്കള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

1933 ല്‍ കാമറൂണിലെ ദവാല നഗരത്തിലാണ് മനു ദിബാംഗോ ജനിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്സ്മിത്ത് മംബാസോ അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങി വിശ്വവിഖ്യാതരായ സംഗീതജ്ഞര്‍ക്കൊപ്പം മനു ദിബാംഗോ വേദികള്‍ പങ്കിട്ടിട്ടുണ്ട്.

Related post