• October 28, 2021

അംബരചുംബികള്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍; എല്ലാ കണ്ണുകളും മരടിലേക്ക്

 അംബരചുംബികള്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍; എല്ലാ കണ്ണുകളും മരടിലേക്ക്

അംബരചുംബികള്‍ അസ്തമിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കുന്നു. സ്‌ഫോടന പരമ്പര കാണാന്‍ എല്ലാ കണ്ണുകളും കൊച്ചിയിലെ മരടിലേക്ക് ഉറ്റുനോക്കുന്നു. കൃത്യം 11 മണിക്ക് എച്ച് ടു ഒ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടക്കുന്നത് കാണാനായി പതിനായിരങ്ങളാണ് തടിച്ച്കൂടിയത്.. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 8 മണിമുതല്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയാണ് ഉള്ളത്.
അന്‍പത് മീറ്ററിലേറെ ഉയരമുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ ഇമചിമ്മുന്ന നേരംകൊണ്ട് ഭൂമിയിലേക്ക് പതിക്കും. ഇരുപതിനായിരം ടണ്ണിലേറെ ഭാരമാണ് ഒറ്റയടിക്ക് താഴേക്ക് വീഴുന്നത്. ഈ അപൂര്‍വ കാഴ്ച കാണാന്‍ കാത്തിരിക്കുകയാണ് കൊച്ചിക്കാര്‍. കൊച്ചിക്ക് പുറത്തുനിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ക്ക് ചുറ്റും ദൂരപരിധിക്ക് അപ്പുറത്തുള്ള ഹോട്ടലുകളും ഉയര്‍ന്ന കെട്ടിടങ്ങളുമൊക്കെ നാളെ ജനങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും മാധ്യമങ്ങള്‍ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്. ആള്‍ത്തിരക്കുണ്ടെങ്കിലും സുരക്ഷയൊരുക്കുന്നതിലും ഒരു തരിപോലും വിട്ടുവീഴ്ചയില്ല. ആദ്യം പൊളിക്കുന്ന എച്ച് ടു ഒ ഫ്‌ളാറ്റിനു തൊട്ടടുത്ത നിമിഷം സ്‌ഫോടനം നടത്തുന്ന ആല്‍ഫാ സെരിന്റെ ഇരട്ടക്കെടിടങ്ങള്‍ക്കു ചുറ്റും 200 മീറ്റര്‍ പരിധിയില്‍ 9 മണി മുതല്‍ നിരോധനാജ്ഞയാണ്.

ചുവപ്പ് കൊടികുത്തിയ റെഡ് സോണിലേക്ക് ഒരാളെ പോലും കയറ്റില്ല. കുണ്ടന്നൂര്‍ തേവര പാലത്തിലൂടെയുള്ള ഗതാഗതം സ്‌ഫോടനത്തിന് മുന്‍പ് പൂര്‍ണമായും നിര്‍ത്തിവയ്ക്കും. കുണ്ടന്നൂര്‍ ജംങ്ഷന്‍നിലും സ്‌ഫോടനസമയത്ത് ഗതാഗതം നിരോധിക്കും. അഞ്ഞൂറിലേറെ പൊലിസുകാരെയാണ് ഓരോ ഫ്‌ളാറ്റുകളുടേയും പരിസരത്ത് വിന്യസിച്ചത്. കായലില്‍ മറൈന്‍ പൊലീസും സുരക്ഷയ്ക്കായുണ്ട്. ഒപ്പം ദുരന്തനിവാരണസേനാ അംഗങ്ങളും മെഡിക്കല്‍ സംഘവും സജിവമാണ്.

Related post