• December 3, 2021

ജെയ്ന്‍ കോറല്‍ വീഴാന്‍ മിനുട്ടുകള്‍; രണ്ടാം സൈറണ്‍ മുഴങ്ങി

 ജെയ്ന്‍ കോറല്‍ വീഴാന്‍ മിനുട്ടുകള്‍;  രണ്ടാം സൈറണ്‍ മുഴങ്ങി

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയര്‍ത്തിയ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് അടുത്ത ഘട്ടത്തിലെക്ക് കടന്നു. എച്ച് ടു ഒ ഫ്ളാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിനു പിന്നാലെയാണ് മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനം. രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ്ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റും സ്ഫോടനത്തില്‍ തകര്‍ക്കും. രണ്ടാം ദിവസത്തെ ഫ്ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍.

എഡിഫസ് എന്‍ജിനീയറിങ് കമ്പനിമയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്ളാറ്റുകളും പൊളിക്കുന്നത്. 122 അപ്പാര്‍ട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ളാറ്റ്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. അനധികൃതമായി കെട്ടിപ്പൊക്കിയ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങളിലെ മൂന്നു നിര്‍മിതികളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ ശനിയാഴ്ച പൊളിച്ചു വീഴ്ത്തിയത്. നിശ്ചയിച്ചതില്‍ നിന്നു കുറച്ചു നിമിഷങ്ങള്‍ വൈകിയെങ്കിലും വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി. അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.

Related post