• July 28, 2021

ആസാദിനെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

 ആസാദിനെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ജോര്‍ബാഗില്‍ വെച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.
കൈകള്‍ കെട്ടി വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമണം നടത്തിയെന്ന് പോലീസ് ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ആസാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസാദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്ന് പൊലീസിനെ വെട്ടിച്ച് വീടുകളുടെ ടെറസുകള്‍ ചാടിക്കടന്ന് സാഹസികമായാണ് ആസാദ് പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ജമാ മസ്ജിദിലെത്തിയത്. ഒടുവില്‍ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ ആസാദ് പൊലീസിന് കീഴടങ്ങുകയായിരുന്നു.

Related post