• October 22, 2021

കൊവിഡ് 19 : ചൈന മരണസംഖ്യ തിരുത്തിയതുപോലെ മറ്റ് രാജ്യങ്ങളും തിരുത്തേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

 കൊവിഡ്  19 : ചൈന മരണസംഖ്യ തിരുത്തിയതുപോലെ മറ്റ് രാജ്യങ്ങളും തിരുത്തേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കൂടുതല്‍ പേര്‍ മരിച്ചിരുന്നു എന്ന ചൈനയുടെ വെളിപ്പെടുത്തുലില്‍ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കിയ ശേഷം മറ്റു രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകും എന്നാണ് കരുതുന്നത് എന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

‘മഹാമാരി അതിവേഗം വ്യാപിക്കുന്ന സമയത്ത് മരിച്ചരുടെ എണ്ണം തിട്ടപ്പെടുത്തുക എന്നത് വലിയ പ്രതിസന്ധികള്‍ നിറഞ്ഞതാണ് കൊവിഡ് മരണസംഖ്യ ചൈന പുനഃപരിശോധിച്ചതുപോലെ മറ്റു രാജ്യങ്ങളും തിരുത്തേണ്ടിവരുമെന്നാണ് കരുതുന്നത്’- മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കി.

കൊവിഡ് 19 ബാധിച്ച് വുഹാനില്‍ 1,290 പേര്‍ കൂടി മരിച്ചിരുന്നു എന്ന് ചൈന വെളിപ്പെടുത്തുകയായിരുന്നു. തെറ്റുകള്‍ പറ്റിയാതാവാം എന്നും വീടുകളില്‍ മരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നുമാണ് ചൈനയുടെ വിശദീകരണം. ഇതോടെ മരണസംഖ്യ 4,632 ആയി.

Related post