• August 3, 2021

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നു; കൂടെയുള്ള കിടിലന്‍ പോലീസ് ഓഫീസര്‍ ആരാണെന്നറിയാമോ..

 ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നു; കൂടെയുള്ള കിടിലന്‍ പോലീസ് ഓഫീസര്‍ ആരാണെന്നറിയാമോ..

സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ മൈക്കലായി കുഞ്ചാക്കോ ബോബന്‍. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത.് ഷൈജു ഖാലിദാണ് ക്യാമറ. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായണ്‍ എഡിറ്റിംഗും റോണി സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്.

ചാര്‍ലി’യ്ക്ക് ശേഷം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മാര്‍ട്ടിന്‍ പുതിയ ചിത്രവുമായി എത്തുന്നത്. ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ചാര്‍ലി’യ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിങ്ങനെ എട്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

Related post