• May 13, 2021

ആദിയില്ലല്ലോ.. അന്തമില്ലല്ലോ.. മോഡേണ്‍ മിക്‌സിങ്ങുമായി മസാല കോഫി

 ആദിയില്ലല്ലോ.. അന്തമില്ലല്ലോ.. മോഡേണ്‍ മിക്‌സിങ്ങുമായി മസാല കോഫി

പുതുമകള്‍ പരീക്ഷിക്കുന്ന സംഗീത ബാന്‍ഡാണ് മസാല കോഫി. ആ പരീക്ഷണങ്ങളില്‍ അവര്‍ വിജയിക്കാറുമുണ്ട്. അതിലൂടെ ആസ്വാദകര്‍ക്ക് എന്നും പുതുമ നിറഞ്ഞ അനുഭവങ്ങള്‍ സമ്മാനിക്കാന്‍ മസാല കോഫി ബാന്‍ഡിനായി. ഇപ്പോള്‍ മസാല കോഫി സംഗീത ബാന്‍ഡ് പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ‘ആദിയില്ലല്ലോ അന്തമില്ലല്ലോ…’ എന്ന നാടന്‍പാട്ടാണ് സംഘാംഗങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ മോഡേണ്‍ മിക്‌സിങ് ആണ് പുറത്തിറക്കിയത്.

ഈണവും താളവും ആലാപനശൈലിയുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു എന്നാണ് ആസ്വാദകരുടെ അഭിപ്രായം. കൃഷ്ണ, വരുണ്‍ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനു മുന്‍പും മസാല കോഫി സംഗീതബാന്‍ഡ് പുറത്തിറക്കിയ ആല്‍ബങ്ങളും കവര്‍ ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തിറക്കിയ ഗാനത്തിനും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്

Related post