• June 15, 2021

രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാസ്‌ക് ധരിക്കുന്നത് അപകടകരമെന്ന് ജാപ്പനീസ് മെഡിക്കല്‍ സംഘം

 രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാസ്‌ക് ധരിക്കുന്നത് അപകടകരമെന്ന് ജാപ്പനീസ് മെഡിക്കല്‍ സംഘം

രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരമാണെന്ന് ജപ്പാന്‍ പീഡിയാട്രിക് അസോസിയേഷന്‍ .കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ധര്‍ എല്ലാം ജനങ്ങളോടും മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാസ്‌ക് ധരിക്കുന്നത് മൂലം ചെറിയ കുട്ടികള്‍ക്ക് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ശ്വാസമുട്ടലിനും ഹീറ്റ് സ്‌ട്രോക്കിനും കാരണമായേക്കുമെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു. ഇതുവരെ കുട്ടികളില്‍ ഗുരുതരമായ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിക്ക കുട്ടികള്‍ക്കും രോഗബാധിതരായ കുടുംബാംഗങ്ങളില്‍ നിന്നാണ് വൈറസ് പടര്‍ന്നത്.

നേരത്തെ യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും (സിഡിസി) അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ തുണി കൊണ്ടുള്ള മുഖാവരണം ധരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related post