• June 19, 2021

വിശാഖപട്ടണം കെമിക്കല്‍ പ്ലാന്റില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്

 വിശാഖപട്ടണം കെമിക്കല്‍ പ്ലാന്റില്‍ തീപിടിത്തം; നാല് പേര്‍ക്ക് പരിക്ക്

വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ ഉഗ്ര ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാവുകയും ഇതേതുടര്‍ന്ന് തീ പടരുകയും ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്റ്‌സ് കെട്ടിടത്തിലാണ് തീപ്പിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം.

സംഭവം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ പ്ലാന്റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാന്റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു.

Related post