• July 27, 2021

പൊങ്കലിന് മാസ്റ്റര്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ എത്തി

 പൊങ്കലിന് മാസ്റ്റര്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ എത്തി

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയാണ ചിത്രത്തില്‍ വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സത്യന്‍ സൂര്യനുമാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നും ഒരു അധ്യാപക വേഷത്തിലാണ് വിജയ് എത്തുന്നതെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചുണ്ടത്ത് വിരല്‍വെച്ച് കുട്ടികളോട് മിണ്ടരുതെന്ന സൂചന നല്‍കുന്ന വിജയ് ആണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന വിജയ് ആയിരുന്നു ആദ്യ പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

Related post