• October 22, 2021

അത്യാവശ്യ മരുന്നുകള്‍ വീട്ടിലെത്തും

 അത്യാവശ്യ മരുന്നുകള്‍ വീട്ടിലെത്തും

സഹകരണ വകുപ്പിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. 997 സ്റ്റോറുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ക്കടുത്ത് സഹകരണ സ്ഥാപനങ്ങളുടെ കീഴില്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ പ്രവര്‍ത്തമനാരംഭിച്ചു.കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടയാണിത്.

മംഗലാപുരം ,സുള്ള്യ പോലുള്ള അതിര്‍ത്തി നഗരങ്ങളിലേക്കുള്ള റോഡുകള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ചതിനാല്‍ കാസര്‍കോട്ടെ ജനങ്ങളെ സഹായിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related post