• July 31, 2021

മെമ്പര്‍ രമേശനെ ചുമരിലൊട്ടിച്ച് ടൊവിനോ

 മെമ്പര്‍ രമേശനെ ചുമരിലൊട്ടിച്ച് ടൊവിനോ

ഈ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ഒന്നുകൂടി നോക്കി ഇത് പോസ്റ്റര്‍ തന്നെയല്ലേ എന്ന്. അര്‍ജുന്‍ അശോകന്‌റെ മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ആണിത്. വിത്യസ്തമായ ഈ പോസ്റ്റര്‍ ടൊവിനോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ബോബന്‍,മോളി എന്നിവരാണ് നിര്‍മാണം. കൈലാസ് മേനോന്‍ ആണ് സംഗീതം.

Related post