• May 15, 2021

‘നിങ്ങളുടെ വെളിച്ചം മങ്ങാന്‍ ആരെയും അനുവദിക്കരുത്, ” ഗ്രേറ്റ തുംബെര്‍ഗിന് പിന്തുണയായി മിഷേല്‍ ഒബാമ

 ‘നിങ്ങളുടെ വെളിച്ചം മങ്ങാന്‍ ആരെയും അനുവദിക്കരുത്, ” ഗ്രേറ്റ തുംബെര്‍ഗിന് പിന്തുണയായി മിഷേല്‍ ഒബാമ

ഗ്രേറ്റ തുംബെര്‍ഗിന് പിന്തുണയായി മിഷേല്‍ ഒബാമ . ഡൊണാള്‍ഡ് ട്രംപിന്റെ പരിഹസിച്ചതിനു പിന്നാലെ 16 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബെര്‍ഗിന് പിന്തുണയുമായി മിഷേല്‍ ഒബാമ രംഗത്തെത്തി.

”ഗ്രേറ്റാ തുംബെര്‍ഗ്, നിങ്ങളുടെ വെളിച്ചം മങ്ങാന്‍ ആരെയും അനുവദിക്കരുത്,” ”വിയറ്റ്‌നാമിലും ലോകമെമ്പാടും ഞാന്‍ കണ്ടുമുട്ടിയ പെണ്‍കുട്ടികളെപ്പോലെ, ഞങ്ങളെല്ലാവര്‍ക്കും വാഗ്ദാനമാകാന്‍ നിങ്ങള്‍ക്ക് സാധിക്കും.സംശയമുള്ളവരെ അവഗണിക്കുക, ദശലക്ഷക്കണക്കിന് ആളുകള്‍ നിങ്ങളെ ആശ്വസിപ്പിക്കുന്നുവെന്ന് അറിയുക. എന്നാണ് മിഷേല്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഇത് വളരെയധികം ചിരിപ്പിക്കുന്നു. ദേഷ്യം നിയന്ത്രിക്കാനാണ് ഗ്രെറ്റ പ്രവര്‍ത്തിക്കേണ്ടത്. അതിന് ശേഷം സുഹൃത്തുക്കളുമായി ഒരു നല്ല സിനിമയ്ക്ക് പോകണം. ചില്‍ ഗ്രെറ്റ, ചില്‍’ എന്നായിരുന്നു ട്രംപ് പരിഹാസത്തോടെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതിന് വളരെപ്പെട്ടന്നു തന്നെ മറുപടിയുമായി ഗ്രേറ്റയും രംഗത്തെത്തിയിരുന്നു.

”അവളുടെ ദേഷ്യം നിയന്ത്രിക്കാനുള്ള പ്രശ്നത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൗമാരക്കാരി,” അത് ഇപ്പോള്‍ വായിക്കുന്നു. ”നിലവില്‍ ഒരു സുഹൃത്തിനോടൊപ്പം പഴയ രീതിയിലുള്ള ഒരു നല്ല സിനിമ കാണുന്നു.” എന്ന് തന്റെ ട്വിറ്റര്‍ ബയോ മാറ്റി ഗ്രേറ്റയും പ്രതികരിച്ചു.കാലാവസ്ഥാ അടിയന്തിരാവസ്ഥയെക്കുറിച്ച് പ്രസംഗിച്ചതിന് ് നിരവധി യുഎസ് യാഥാസ്ഥിതികരുടെ രോഷം തുബെര്‍ഗ് നേരെയുണ്ടായിട്ടുണ്ട്.

അടുത്തിടെയാണ് ടൈം മാഗസിന്‍ ഗ്രെറ്റയെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത്. ഗ്രെറ്റ തുംബെര്‍ഗിനെ കവര്‍ ചിത്രമാക്കിയ പുതിയ മാഗസിനും ടൈം പുറത്തിറക്കിയിരുന്നു. ‘ദ പവര്‍ ഓഫ് യൂത്ത്’ എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രേറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ഗ്രെറ്റ സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ ഗ്രെറ്റയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Related post