• May 13, 2021

മനം കവര്‍ന്ന് വിരാട്; സാന്റാ ക്ലോസായി കുട്ടികള്‍ക്കൊപ്പം

 മനം കവര്‍ന്ന് വിരാട്; സാന്റാ ക്ലോസായി കുട്ടികള്‍ക്കൊപ്പം

സാന്റാ ക്ലോസായെത്തി അതിശയിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കൊല്‍ക്കത്തയിലെ ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായാണ് വിരാട് എത്തിയത്. സാന്റാ ആരാണെന്ന്് കുട്ടികള്‍ക്ക് ആദ്യം മനസ്സിലായില്ല. വിരാടാണെന്ന് മന്സ്സിലായപ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സാന്റാ ക്ലോസിനോട് കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ ചോദിക്കുകയാണ്. വിരാട് കോഹ്ലി സാന്റാ ക്ലോസിന്റെ വേഷം ധരിച്ച് ഷെല്‍ട്ടര്‍ ഹോമിലെത്തി കുട്ടികള്‍ ചോദിച്ച സമ്മാനം അവര്‍ക്ക് നല്‍കുന്നു. ഓരോരുത്തരും സമ്മാനം തുറന്നു നോക്കുമ്പോള്‍ തങ്ങള്‍ സാന്റായോട് ചോദിച്ച അതേ സമ്മാനം. സമ്മാനങ്ങള്‍ നല്‍കിയശേഷം അവരോട് നിങ്ങള്‍ക്ക് വിരാട് കോഹ്ലിയെ കാണണോയെന്ന് ചോദിക്കുന്നു. അതെ എന്നു കുട്ടികള്‍ പറയുമ്പോള്‍ സാന്രാ തൊപ്പിയും താടിയും അഴിച്ചുമാറ്റി. സാന്റായായെത്തിയത് കോഹ്ലിയാണെന്ന് മനസിലായതും സന്തോഷം അടക്കാനാവാതെ കുട്ടികള്‍ ഓടിവന്നു കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ.

Related post