• October 21, 2021

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച്: വിദ്യാഭ്യാസ മന്ത്രി

 എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച്: വിദ്യാഭ്യാസ മന്ത്രി

കൊവിഡ് 19 ഭീഷണിയെ തുടര്‍ന്നു മുടങ്ങിയ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കൊവിഡ് മൂലം അക്കാദമിക് കലണ്ടര്‍ പൂര്‍ണമായും താളം തെറ്റി. പരീക്ഷകളെല്ലാം തീര്‍ത്തു മധ്യവേനലവധിയും മൂല്യനിര്‍ണയവും തുടങ്ങേണ്ട സമയമായി. എസ്എസ്എല്‍സിക്കും ഹയര്‍സെക്കന്‍ഡറിക്കും ഇനി മൂന്നു ദിവസത്തെ പരീക്ഷകളാണു ശേഷിക്കുന്നത്. കോവിഡ് മൂലം സിബിഎസ്ഇ പരീക്ഷ മാറ്റി വച്ചിട്ടും കേരളം ഒരു ദിവസം കൂടി പരീക്ഷ നടത്തിയിരുന്നു. തുടര്‍ന്നാണ് എല്ലാം മാറ്റിയത്. പിന്നാലെ ലോക്ഡൗണ്‍ കൂടി വന്നതോടെ അതിന്റെ ഇളവനുസരിച്ചേ ഇനി തീരുമാനം എടുക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.

Related post