• June 15, 2021

ലോക ക്ഷീര ദിനം ജൂണ്‍ 1 ന് ; ക്ഷീരകര്‍ഷകരുമായി മന്ത്രി കെ.രാജു ഫേസ്ബുക്ക് ലൈവിലൂടെ സംവദിക്കും

 ലോക ക്ഷീര ദിനം ജൂണ്‍ 1 ന് ; ക്ഷീരകര്‍ഷകരുമായി മന്ത്രി കെ.രാജു ഫേസ്ബുക്ക് ലൈവിലൂടെ സംവദിക്കും

ജൂണ്‍ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കും. രാവിലെ ഒന്‍പതിന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഫേസ്ബുക്ക് ലൈവില്‍ ക്ഷീര കര്‍ഷകരുമായി സംവദിക്കും(www.facebook.com/K.RAJU.minister).
സംസ്ഥാനത്തെമ്പാടുമുള്ള ക്ഷീരകര്‍ഷകര്‍ക്കും ,ക്ഷീര മേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ ലൈവില്‍ പങ്കെടുക്കാവുന്നതാണ്.

രാവിലെ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ പതാക ഉയര്‍ത്തല്‍, ഫലവൃക്ഷ തൈകള്‍ നടീല്‍ എന്നിവ സംഘടിപ്പിക്കും. ഇതിനായി സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഫലവൃക്ഷ തൈകള്‍ ലഭ്യമാക്കും.സംസ്ഥാനത്താകമാനമുള്ള 3647 ക്ഷീരകര്‍ഷക സംഘങ്ങളിലും ഫലവൃക്ഷ തൈകള്‍ നടും.

പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും, ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമായാണ് ക്ഷീരദിനം ആചരിക്കുന്നത്. 2001 മുതലാണ് ക്ഷീരദിനം അന്തര്‍ദേശീയ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പും പലരാജ്യങ്ങളിലും ജൂണ്‍ 1 ക്ഷീരദിനമായി ആചരിക്കുന്നതിലാനാണ് ഫുഡ് ആന്റ് ആഗ്രി കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുണറ്റെഡ് നാഷന്‍ ലോക ക്ഷീര ദിനമായി ജൂണ്‍ 1 തന്നെ തെരഞ്ഞെടുത്തത്.

Related post