• June 20, 2021

തലച്ചോറില്‍ രക്തസ്രാവം; മന്ത്രി എം.എം. മണിക്ക് അടിയന്തര ശസ്ത്രക്രിയ

 തലച്ചോറില്‍ രക്തസ്രാവം; മന്ത്രി എം.എം. മണിക്ക് അടിയന്തര ശസ്ത്രക്രിയ

തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രക്തസ്രാവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്നും കുറച്ചു നാള്‍ വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related post