• October 21, 2021

അതിര്‍ത്തികള്‍ നാളെയും അടയാം നമുക്ക് കൃഷി ചെയ്യാം കൃഷി മന്ത്രി

 അതിര്‍ത്തികള്‍ നാളെയും അടയാം നമുക്ക് കൃഷി ചെയ്യാം കൃഷി മന്ത്രി

അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ നാളെയും അടച്ചേക്കാമെന്നും ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ സ്വന്തം മണ്ണില്‍ത്തന്നെ കൃഷി ചെയ്യണമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെടണം. 50 ലക്ഷം കുടുംബങ്ങള്‍ക്കു വിത്തു പായക്കുകളും തൈകളും റേഷന്‍ കട വഴി വിതരണം ചെയ്യും. വെണ്ട, പയര്‍, പാവല്‍, ചീര, പച്ചമുളക്, മത്തന്‍, കുമ്പളം എന്നിവയുടെ വിത്തുകളും തൈകളുമാണ് നല്‍കുക. കൃഷിഭവന്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയും വിത്തുകളും തൈകളും വീട്ടിലെത്തിക്കും. കൃഷി ഭവനില്‍ ഗ്രോ ബാഗുകളുണ്ടെങ്കില്‍ അതും വീട്ടിലെത്തിക്കും. നാളെ മുതല്‍ എല്ലാ ജില്ലകളിലും വിത്തുകളും എത്തിച്ചു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കൃഷി പാഠശാല എന്ന പേരില്‍ ജനങ്ങളെ ശാസ്ത്രീയ കൃഷി രീതി പഠിപ്പിക്കുന്ന പരിപാടി തുടങ്ങി.സംശയ നിവാരണത്തിന് കിസാന്‍ കോള്‍ സെന്‌ററിലെ 18004251661, 9400022020 നമ്പറുകളില്‍ ബന്ധപ്പെടാം. കാര്‍ഷിക സര്‍വകലാശാലയുടെ സിസ്റ്റം റിസര്‍ച്ച് സെന്‌ററുമായും ബന്ധപ്പെടാം 9847022929, 9446104347.

Related post