• December 3, 2021

മധ്യപ്രദേശ് ബി.ജെ.പിയിൽ കൂട്ട രാജി

 മധ്യപ്രദേശ്   ബി.ജെ.പിയിൽ കൂട്ട രാജി

പൗരത്വനിയമ ഭേദഗതിക്കും, എൻ‌ആർ‌സിക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തടയാൻ ബിജെപി പോരാടുമ്പോൾ, പാർട്ടിക്കുള്ളിൽ തന്നെ ,വിള്ളലുകൾക്ക് സാക്ഷ്യം വഹിക്കുകയാണ് . പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലില്‍ നിന്ന് ഇന്‍ഡോറിലെ 80 മുസ്ലിം നേതാക്കൾ രാജിവെച്ചു. ഇന്‍ഡോര്‍, മോവ്, ഘാര്‍ഗോണ്‍, ദേവാസ് എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണ് രാജിവെച്ചത് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

രാജിവച്ച നേതാക്കൾ പാർട്ടിക്കുള്ളിലെ വിവേചനത്തെക്കുറിച്ച് പരാതിപ്പെടുകയും ,പാർട്ടി അംഗങ്ങൾ ഒരു സമുദായത്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നവർ പറയുന്നു.

കഴിഞ്ഞയാഴ്ചയും നിരവധിയാളുകള്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലെ 80 നേതാക്കളുടെ രാജി.
ഹിന്ദു മുസ്ലിം ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ബിജെപിയില്‍ നിന്നും രാജിവെച്ചവര്‍ പറഞ്ഞു. ‘മുത്തലാഖ്, ബാബറി മസ്ജിദ്,ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കെ നമുക്ക് സമുദായത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച വസീം ഇഖ്ബാല്‍ പറയുന്നത്.

അതേസമയം, ഇന്‍ഡോറിലെ ന്യൂനപക്ഷ സെല്ലില്‍ നിന്ന് ഒരാള്‍ മാത്രമേ രാജിവെച്ചിട്ടുള്ളൂവെന്ന് ജില്ലാ ന്യൂനപക്ഷ സെല്‍ തലവന്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു. ബാക്കിയുള്ളവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ന്യൂനപക്ഷ മോര്‍ച്ചയില്‍നിന്നുള്ള നേതാക്കള്‍ രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയില്ലെന്ന് മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കില്‍ അവരുമായി പാര്‍ട്ടി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

പാർട്ടിയിൽ ജനാധിപത്യം അവശേഷിച്ചിട്ടില്ലെന്നും, പാർട്ടിയെ മുഴുവൻ രണ്ടോ മൂന്നോ ആളുകൾ ഹൈജാക്ക് ചെയ്തുവെന്നും. പുറത്തുപോയ നേതാക്കൾ വിമർശിച്ചതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി തള്ളിക്കളഞ്ഞു.

Related post