• August 3, 2021

സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുന്‍സിക്ക് വിശ്വ സുന്ദരി പട്ടം

 സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുന്‍സിക്ക് വിശ്വ സുന്ദരി പട്ടം

വിശ്വസുന്ദരി പട്ടം സൗത്ത് ആഫ്രിക്കയുടെ സോസിബിനി തുന്‍സിക്ക്.ഇത് രണ്ടാം തവണയാണ് മിസ് യൂനിവേഴ്സ് പട്ടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കുന്നത്.രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്സിക്കോയുടെ സോഫിയ അരഗോണും സ്വന്തമാക്കി.അമേരിക്കയിലെ അറ്റ്ലാന്റയില്‍ ഞായറാഴ്ച രാത്രിയാണ് മത്സരം നടന്നത്. മുന്‍ വിശ്വസുന്ദരി ഫിലിപ്പൈന്‍സിന്റെ കാതോറിന ഗ്രേ ചടങ്ങില്‍ സോസിബിനിയെ കിരീടം അണിയിച്ചു. . 26-കാരിയായ സോസിബിനി സൗത്ത് ആഫ്രിക്കയിലെ സോളോ സ്വദേശിനിയും ,അഭിഭാഷക കൂടിയാണ്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 90 പേരാണ് വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന കടുത്ത മത്സരങ്ങള്‍ക്ക് ശേഷമാണ് സോസിബിനി തുന്‍സി വിശ്വസുന്ദരി പട്ടം നേടിയെടുത്തത്.
1952-ലാണ് ആദ്യമായി വിശ്വസുന്ദരി പട്ടം മത്സരം ആരംഭിച്ചത്. ഫിന്‍ലാന്‍ഡിലെ ആര്‍മി കുസേലയായിരുന്നു ആദ്യത്തെ വിശ്വസുന്ദരി. 1994-ലാണ് സുസ്മിതാ സെന്നിലൂടെ ആദ്യമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 2000-ല്‍ ലാറാ ദത്തയിലൂടെ സുന്ദരി പട്ടം ഇന്ത്യ വീണ്ടും സ്വന്തമാക്കിയിരുന്നു. ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച വാര്‍ത്തിക സിംഗ് അവസാന പത്തില്‍പ്പോലും ഇടം നേടാതെ പുറത്തായി.

Related post