• May 13, 2021

മിതാലി രാജിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്, വേഷമണിയാന്‍ തപ്‌സി

 മിതാലി രാജിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്, വേഷമണിയാന്‍ തപ്‌സി

മുംബൈ : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ശബാഷ് മിതു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് മിതാലിയായി വേഷമിടുന്നത്. മിതാലിയുടെ 37ാം ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങള്‍ തപ്‌സി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ട്വന്റി ട്വന്റി ക്രിക്കറ്റില്‍ നിന്നും വിരമിച്ച മിതാലി 209 ഏകദിനങ്ങളില്‍ 6888 റണ്‍സ് നേടിയിട്ടുണ്ട്. വയാകോമിനു വേണ്ടി റയീസ് ഫെയിം രാഹുല്‍ ധെലാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related post