• June 19, 2021

മിയ ജോര്‍ജ് വിവാഹിതയാകുന്നു

 മിയ ജോര്‍ജ് വിവാഹിതയാകുന്നു

നായിക മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍.ഇന്നലെ അശ്വിന്റെ വീട്ടില്‍വച്ച് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷമായിരിക്കും വിവാഹം എന്നാണ് സൂചന.

പാലാ സ്വദേശിയായ മിയ അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാനകഥാപാത്രമായെത്തിയാണ് ആദ്യം ശ്രദ്ധ നേടിയത്. തുടര്‍ന്ന് ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.അതിന് മുന്‍പ് തന്നെ തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു.മെമ്മറീസ്, പാവാട,ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Related post