• October 23, 2021

എ.ടി.എമ്മിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സംവിധാനം

 എ.ടി.എമ്മിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സംവിധാനം

ലോക്ക്‌ഡൌണ്‍ കാലമായത് എ.ടി.എമ്മിലൂടെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കി പ്രമുഖ ടെലികോം കമ്പനികള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളാണ് ഉപഭോക്താക്കള്‍ക്ക് എ.ടിഎം വഴി റീച്ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കുന്നത്.

ഏത് എ.ടി.എമ്മില്‍ നിന്നും അവരുടെ നമ്പറുകളിലേക്ക് റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സൌകര്യമൊരുക്കിയിട്ടുള്ളത്. വിവിധ ബാങ്കുകളുമായി സഹകരിച്ച് ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. എ.ടി.എം കാര്‍ഡ് ഇടുമ്പോള്‍ കാണുന്ന റീചാര്‍ജ് ഓപ്ഷന്‍ പ്രസ് ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍, റീചാര്‍ജ് തുക, എന്നിവ കൂടി നല്‍കിയാല്‍ മാത്രം മതി.

Related post