• December 3, 2021

ഗുജറാത്ത് കലാപം : മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കി നാനാവതി കമ്മീഷന്‍

 ഗുജറാത്ത് കലാപം : മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കി നാനാവതി കമ്മീഷന്‍

2002ലെ ഗുജറാത്ത് കലാപങ്ങളില്‍ നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിനും ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. നാനാവതി – മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് മോദിക്ക് അനുകൂല പരാമര്‍ശമുണ്ടായത്.
കലാപം ആസൂത്രിതമായിരുന്നില്ല എന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി, കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയോധ്യയില്‍ നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടി ബോഗിക്ക് ഗോധ്രയില്‍ വെച്ച് തീയിടുകയും 59 പേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കലാപം അരങ്ങേറിയത്. കലാപം അന്വേഷിക്കാന്‍ 2002-ല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി തന്നെയാണ് കമ്മീഷനെ നിയോഗിച്ചതും. . ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012-ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നേരത്തെ 2008ല്‍ കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലും മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടിലും ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്നത്.

Related post