• October 23, 2021

പാകിസ്ഥാൻ്റെ അതേ ഭാഷയിലാണ് ചില പാര്‍ട്ടികള്‍ പ്രതികരിക്കുന്നതെന്ന് മോദി

 പാകിസ്ഥാൻ്റെ അതേ ഭാഷയിലാണ് ചില പാര്‍ട്ടികള്‍ പ്രതികരിക്കുന്നതെന്ന് മോദി

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് അരങ്ങേറുമ്പോള്‍ പ്രതികരണവുമായി മോദി. ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ പാര്‍ലമെന്ററി ലൈബ്രറി കെട്ടിടത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മോദിജിയുടെ പരസ്യ പസ്താവന. പാകിസ്ഥാൻ്റെ ഭാഷയിലാണ് രാജ്യത്തെ ചില പാര്‍ട്ടികള്‍ പ്രതികരിക്കുന്നതെന്നും മതത്തിൻ്റെ പേരില്‍ പീഢനമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഈ ബില്ല് ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചു.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. ബില്ല് രാജ്യസഭ കടക്കാനുള്ള ആവശ്യമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.
എന്നാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ളക്രിമിനല്‍ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്നും വടക്ക് കിഴക്കന്‍ മേഖലയിലെ വംശീയ തുടച്ചുനീക്കലിനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോടെ ഐക്യദാര്‍ഢ്യം പ്രക്യാപിക്കുന്നതായും അവരുടെ ശബ്ദത്തിനൊപ്പം നിലക്കൊള്ളുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭരണഘടനയ്ക്കും നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപിച്ച് വലിയ പ്രതിഷേധമാണ് രാജ്യത്തിപ്പോള്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം യു എസ് ഫെഡറല്‍ കമ്മീഷനും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

Related post