• July 28, 2021

ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി മുന്‍ മന്ത്രി മുഹമ്മദ് അല്ലാവിയെ പ്രഖ്യാപിച്ചു

 ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി മുന്‍ മന്ത്രി മുഹമ്മദ് അല്ലാവിയെ പ്രഖ്യാപിച്ചു

ഇറാഖിന്റെ നിയുക്ത പ്രധാനമന്ത്രിയായി മുന്‍ മന്ത്രി മുഹമ്മദ് അല്ലാവിയെ പ്രസിഡന്റ് ബര്‍ഹാം സാലിഹ് പ്രഖ്യാപിച്ചു. എന്നാല്‍ അല്ലാവിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍.

ശനിയാഴ്ചയ്ക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് നിയമിച്ചില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ബര്‍ഹാം സാലിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയെ നിയമിക്കാന്‍ പാര്‍ലമെന്റ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് അല്ലാവിയെ നിയുക്ത പ്രധാനമന്ത്രിയായി പ്രസിഡന്റ് പ്രഖ്യാപിച്ചത്.

എന്നാല്‍, പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തള്ളിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ മുഹമ്മദ് അല്ലാവിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. തലസ്ഥാനമായ ബാഗ്ദാദിലെ തഹ്‌രി സ്‌ക്വയറില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ‘മുഹമ്മദ് അല്ലാവിയെ തള്ളി’ എന്ന മുദ്രാവാക്യവുമായി തടിച്ചു കൂടിയിരുന്നു. അധികാരം പങ്കിട്ടെടുക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമായ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് അല്ലാവിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യത്തെ നിലവിലെ അവസ്ഥയിലെത്തിച്ച അതേ ക്രിമിനല്‍, അഴിമതി സംഘമാണ് അല്ലാവിയെ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

Related post