• May 13, 2021

ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി ലിസ്റ്റില്‍ ഇത്തവണ മോഹന്‍ലാലും മമ്മുട്ടിയും

 ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി ലിസ്റ്റില്‍ ഇത്തവണ മോഹന്‍ലാലും മമ്മുട്ടിയും

ഫോബ്‌സ് ഇന്ത്യ യുടെ ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റില്‍ ഇത്തവണ മോഹന്‍ലാലും മമ്മൂട്ടിയും ഇടം പിടിച്ചു. പട്ടികയില്‍ 27-ാം സ്ഥാനത്താണ് മോഹന്‍ലാലുള്ളത്.വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു എത്തിയ ലിസ്റ്റില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് മുകളില്‍ എത്തിയത് പതിമൂന്നാം സ്ഥാനത്തു ഉള്ള രജനികാന്ത് ആണ്. 100 കോടിയാണ് രജനികാന്തിന്റെ വരുമാനം.മമ്മൂട്ടിയും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്‍പതാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ മൂന്നാം സ്ഥാനത്തും ഷാരൂഖ് ഖാന്‍ ആറാം സ്ഥാനത്തും ഉള്ള ലിസ്റ്റില്‍ നാലാം സ്ഥാനത്തു അമിതാബ് ബച്ചനും രണ്ടാം സ്ഥാനത്തു അക്ഷയ് കുമാറുമാണ്. ധോണി അഞ്ചാം സ്ഥാനത്തു ആണ് ഇടം പിടിച്ചത്.
അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി ഉള്‍പ്പെട്ടിരിക്കുന്നത്. മോഹന്‍ലാലും ഇത് രണ്ടാം തവണയാണ് ഫോര്‍ബ്‌സ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.

Related post