• October 23, 2021

അഛന്‌റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ; മകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍

 അഛന്‌റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ; മകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍

മകള്‍ വിസ്മയയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും. എന്റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ.’ മോഹന്‍ലാല്‍ കുറിച്ചു.

നടന്‍മാരായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. അച്ഛനും സഹോദരനും സിനിമയില്‍ സജീവമാണെങ്കിലും മകള്‍ക്ക് സിനിമയേക്കാള്‍ ഇഷ്ടം വരകളുടെയും അക്ഷരങ്ങളുടെയുംോ ലോകമാണ്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്ക് പബ്ലിഷ് ചെയ്തിരുന്നു.

Related post