• May 15, 2021

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സില്‍ ഇനി മണി ഗ്രാം സേവനങ്ങളും

 ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സില്‍ ഇനി മണി ഗ്രാം സേവനങ്ങളും

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സില്‍ ഇനി മണി ഗ്രാം സേവനങ്ങളും ലഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ മണി ഗ്രാം ഇന്റര്‍നാഷനലും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സും ഒപ്പുവച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ലുലു ഉപഭോക്താക്കള്‍ക്ക് മണി ഗ്രാമിലൂടെ സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലും കൃത്യതയോടെയും നടത്താനാകുമെന്നതാണ് നേട്ടം. ഏഷ്യ, പസിഫിക് മേഖലകളിലും ഒമാനിലുമുള്ള ലുലു മണി ശൃംഖലകളിലും അന്‍പതിനായിരത്തിലധികം വരുന്ന ഏജന്റുമാര്‍ മുഖേനെയും മണിഗ്രാം ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാണ്.


കിഴക്കന്‍ ഏഷ്യയും പസഫിക്കുമടങ്ങുന്ന മേഖലയിലേക്ക് 149 ബില്യണ്‍ യു.എസ്. ഡോളറിന്റെ ധനവിനിമയമാണ് ഇപ്പോള്‍ നടന്നുവരുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് കൂടും. സാങ്കേതിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങള്‍ മേഖലയിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ധനവിനിമയത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുമെന്ന യു.എന്‍ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്.


ഈ പങ്കാളിത്തം ധനവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കാരണമാവുകയെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. ധനവിനിമയ രംഗത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ പുതിയ കാലഘട്ടത്തിന് കൂടിയാണ് ഇത് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സഹകരണം ധനവിനിമയ മേഖലയിലെ ഡിജിറ്റല്‍ വല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്ന് മണി ഗ്രാം ചെയര്‍മാനും സി.ഇ.ഒ.യുമായ അലക്‌സ് ഹോംസ് പറഞ്ഞു.

Related post