• October 22, 2021

സംസ്ഥാനത്ത് കാലവർഷം ജൂണ്‍ ഒന്നിന് എത്തുമെന്ന് പ്രവചനം

 സംസ്ഥാനത്ത് കാലവർഷം ജൂണ്‍ ഒന്നിന് എത്തുമെന്ന് പ്രവചനം

രാജ്യത്ത് ഈ വർഷം സാധാരണ കാലവർഷം ലഭിക്കുമെന്ന് ഭൗമശാസ്ത്രമന്ത്രാലയം അറിയിച്ചു. “ഇക്കൊല്ലത്തെ മൺസൂൺ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാലശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” സെക്രട്ടറി മാധവൻ രാജീവൻ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ ജൂണ്‍ 4, ഡല്‍ഹി ജൂണ്‍ 27, ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ക്രമത്തിലായിരിക്കും മഴ എത്തുക എന്നും കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു.
ജൂൺ ഒന്നിന് മൺസൂൺ തിരുവനന്തപുരത്ത് സാന്നിധ്യമറിയിക്കും. ഒക്ടോബർ 15-ഓടുകൂടി ദക്ഷിണേന്ത്യയിൽനിന്ന് പിൻവലിയും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Related post