• October 16, 2021

താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

 താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ അടച്ചിടും; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. താജ്മഹല്‍ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങള്‍ ഇന്നു മുതല്‍ അടച്ചിടും.

പ്രതിദിനം 70,000 ലേറെ സന്ദര്‍ശകര്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹല്‍. ദേശീയ ചരിത്ര സ്മാരകങ്ങള്‍ മാര്‍ച്ച് 31 വരെയാകും അടച്ചിടുകയെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. ഇതിന് പുറമെ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യ പൗരന്മാര്‍ക്കും യാത്ര വിലക്ക് ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 120 കടന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 39 ആയി. രണ്ടു കേസുകള്‍ കൂടി കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related post