• December 3, 2021

”മുക്കോലപ്പെരുമാള്‍’

 ”മുക്കോലപ്പെരുമാള്‍’

” മുക്കോലപ്പെരുമാള്‍ ” GCDA യിലെ ശ്രീ കാനായിയുടെ ശില്‍പം .1972

കാലത്തിന്റെ ജാലകപ്പഴുതിലൂടെ ഒന്ന് സൂക്ഷിച്ച നോക്കൂ.. മണ്മറഞ്ഞു പോയവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇരുളടഞ്ഞ പോയ സംസ്‌ക്കാരത്തിന്റെ മണ്ണടരുകളില്‍ ജീര്‍ണിച്ച് ദ്രവിച്ച അസ്ഥിപഞ്ചരങ്ങള്‍ , മണ്ണോടു ചേര്‍ന്ന കറുത്ത മണ്‍തരികളില്‍ ഒരു കാലഘട്ടത്തിന്റെ സ്മരണിക സമ്മാനിച്ച സ്മാരകമായി ചിഹ്നങ്ങളും അടയാളങ്ങളും.
കറുത്ത മുഖം മൂടിയണിഞ്ഞ ആധുനിക മനുഷ്യനെ നോക്കി പരിഹസിക്കുന്നത് കാണുന്നില്ലേ ?
സംസ്‌കാരത്തിന്റെ ഈറ്റില്ലമായ മെസപ്പൊട്ടോമിയയും ,നൈലും , വോള്‍ഗയും, സിന്ധുവിന്റെ തീരങ്ങളും സമ്മാനിച്ച ലോക ഭൂപടം ,ഇനിയും ഒരംഗത്തിനു ബാല്യവുമായി കാത്ത് നില്‍ക്കുന്ന നദിതട സംസകാരത്തില്‍ മനുഷ്യജന്മം എന്നും കടപ്പെട്ടിരിക്കുന്നു.
പ്രകൃതിയോടനുബന്ധമായ ജീവിതത്തിന്റെ ബാലപാഠമൊക്കെ നമ്മുക്ക് നല്‍കി നൂറ്റാണ്ടുകള്‍ക്കു മുന്‍പേ അവര്‍ യാത്രാമൊഴിയും ചൊല്ലി വിടപറഞ്ഞു.
ഹേ ! ആധുനിക മനുഷ്യ നീ പ്രകൃതിയിലേക്ക് തന്നെ തിരികെ മടങ്ങുക.

”ഏക്കാലവവും അസമത്വത്തിന്റെയും, അടിമത്തത്തിന്റെയും പരിച്ഛേദമായ നിലാരംബരായ മനുഷ്യ ജീവിതങ്ങള്‍ , കയ്യിലേന്തിയ തീപന്തങ്ങളുമായി ഓരോ നിമിഷവവും

ചെറുത്ത് തോല്പിക്കുമ്പോഴും അങ്ങകലെ വീണ്ടും വസന്തത്തിൻ്റെ മണിമുഴങ്ങുന്നത് ആര്‍ക്കു വേണ്ടി നിലാരംബരും, ദരിദ്രരുമായ മനുഷ്യവര്‍ഗ്ഗത്തിന്റെ മോചനത്തിനു വേണ്ടി മാത്രമായിരുന്നുവോ ?
ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ സുവര്‍ണഘട്ടമെന്ന വിശേഷിപ്പിച്ച കാലത്തിനുമപ്പുറം അയ്യായിരം വർഷങ്ങൾക്കു മുന്‍പ് ഒരു ഗോത്ര സംസ്‌കൃതിയുടെ നിറഭേദങ്ങളാല്‍ ചുട്ടെടുത്ത കറുത്ത ബിംബങ്ങള്‍. ലോക സംസ്‌ക്കാരത്തിന് മാതൃകയായി ഇന്ത്യയുടേത് മാത്രമല്ല , ലോക മഹാചചരിത്രത്തിന് മാതൃകയായി എക്കാലവും വാഴ്ത്തപ്പെടുന്നു. മണ്മറഞ്ഞ ഈജിപ്ഷ്യന്‍ / ആഫ്രിക്കന്‍ സംസ്‌കാരത്തിൻ്റെ വരകളും , വര്‍ണ്ണങ്ങളും പിന്നീട് പുതിയ നൂറ്റാണ്ടിനു പ്രചോദനമായത് കലയുടെ കാല്പനിക ഭാവം കൊ ണ്ട് മാത്രമല്ല. കലയുടെയും ,ശാസ്ത്രത്തിന്റെയും ഒരു സമന്വയ മുന്നേറ്റമായിരുന്നു അത്. ആഫ്രിക്കന്‍ സാമ്പ്രദായിക രചനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ലോകത്തിന്റെ മുന്‍പില്‍ ‘ക്യൂബിസം’ സമ്മാനിക്കാന്‍ മഹാനായ പ്ലാബോ പിക്കാസോവിന് കഴിഞ്ഞു. ക്യൂബിനിസം അത് കലയുടെ മാത്രം സാങ്കേതികത്വത്തിൻ്റെ മുന്നേറ്റമായിരുന്നില്ല. കലയുടെയും ,ശാസ്ത്രത്തിന്റെയും സമന്വയിച്ചുള്ള മുന്നേറ്റമായിരുന്നു. സാങ്കേതികമായി മനുഷ്യന്റെ ബുദ്ധിയുടെയും ,ശക്തിയുടെയും സമര്‍പ്പണം ആയിരുന്നെങ്കില്‍ മനുഷ്യന്‍ പ്രകൃതിയുടെ എല്ലാ പ്രേരണകളില്‍ നിന്നും അകന്ന് പ്രകൃതിയോട് തന്നെയുള്ള ഒരു യുദ്ധ പ്രഖ്യാപനമായി അത് പരിണമിക്കുകയായിരുന്നു. പ്രകൃതിയോടുള്ള കലയുടെയും , കലാകാരന്റെയും യുദ്ധ പ്രഖ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടങ്ങി പരക്കെ വ്യാപിച്ചു കൊളോണിയല്‍ രാജ്യങ്ങളുടെ സമ്പദ്വ്യസ്ഥകളിലേക്കു വൈറസായി പടര്‍ന്നു കയറുകയായിരുന്നു. വികലമായ കലയുടെ വാഖ്യാനങ്ങളില്‍ അനധികൃത കുടിയേറ്റങ്ങളും , യൂറോപ്യന്‍ സാമ്രാജ്യത്വ സംസകാരങ്ങളും ജനഹൃദയങ്ങളിലേക്കു വേഗത്തില്‍ വ്യാപിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മനുഷ്യന്റെ കര്‍മഫലം കൊണ്ട് നൂറ്റാണ്ടുകളായി അസ്ഥികള്‍ കൊണ്ട് പണിതുയര്‍ത്തിയ മഹാസൗധങ്ങള്‍ ലോകത്തിനു മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു.

മോഹന്‍ജെദാരോയിലെ ”പ്രീസ്റ്റ് കിംഗ് 2000 -1900 ബി സി


കലയുടെയും, കലാകാരന്റെയും ഈറ്റില്ലമായ ഈ കൊച്ചു കേരളത്തിലും കലയുടെ സംശുദ്ധമായ വാഖ്യാനങ്ങളില്‍ നിന്നും അമൂര്‍ത്തമായ സാമ്രാജ്യത്വ രചനകള്‍ക്കു പിന്നാലെ പോവുകയാണെന്നതു കലയുടെ സത്യമായ പൊരുള്‍ , എവിടെയോ നമ്മുടെ സംസകാരത്തില്‍ നിന്നും ഒറ്റപ്പെട്ട് യാഥാര്‍ഥ്യമായി നിലനിന്നു. നമ്മുടെ സംസ്‌കൃതിയുടെ അടിത്തട്ടില്‍ വളക്കൂറുള്ള പരിമിതയില്‍ നിന്നും നമ്മുടെ മണ്ണില്‍ എഴുത്തച്ഛന്‍ വിതച്ച സംസ്‌കൃതിയുടെ വിത്തുകള്‍ക്ക് പകരമായി ഒരു കണിക പോലും മനുഷ്യരാശിക്ക് സമ്മാനിക്കുവാന്‍ കാലത്തിന്റെ സൂചികര്‍ക്കോ, കലാകാരന്മാര്‍ക്കോ , എഴുത്തുകാര്‍ക്കോ പില്‍ക്കാലത്തു കഴിഞ്ഞിട്ടില്ല .എങ്കിലും ഒറ്റപ്പെട്ട സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമാകാന്‍ നമുക്ക് സാധിച്ചിട്ടുള്ളത് എഴുത്തിൻ്റെ അച്ഛന്‍ നമുക്ക് നല്‍കിയ പാഠത്തിൻ്റെ ബാക്കിപത്രമാണ്.

ടാഗോറിൻ്റെ ബംഗാള്‍ റനയന്‍സില്‍ തുടങ്ങി മദ്രാസില്‍ കെ.സി.എസ് പണിക്കരുടെ കലയുടെ പ്രചാരണ രീതി വരെ എത്തി അത് അസ്തമിക്കുകയും , പില്‍ക്കാലത്തു ഓരോ കലാകാരനും ഇന്ത്യയുടെ വ്യവസായവത്കരണത്തിന്റെ ഭാഗമായതും മനുഷ്യ ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കല ഉപഭോഗ വസ്തുവായി മാറിയതില്‍ ഏവര്‍ക്കും പങ്കുണ്ട്.
 1912യില്‍ കെ സി എസ് പണിക്കര്‍ തുടങ്ങിവെച്ച കലയുടെ ദാര്‍ശനികതയുടെ കൂട്ടായ്മയില്‍ സൗന്ദര്യശാസ്ത്രപരമായി എന്തുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന ശില്പമാണ് ശ്രീ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ‘മുക്കോലപെരുമാള്‍ ‘ . ഈ കാലഘട്ടത്തിന് ശ്രീ എം.വി ദേവന്റെ നേതൃത്വത്തിലുള്ള കലയുടെ ആധുനിക ചിന്താഗതിയും , പഴയകാല സംസ്‌കൃതിയുടെ പിന്തുടര്‍ച്ച സൃഷ്ടിക്കുവാനും അക്കാലത്തു ഉയിര്‍കൊണ്ട പുരോഗമന പ്രസ്ഥാനത്തിന്റെ സാമൂഹ്യ രാക്ഷ്ട്രീയ പ്രസക്തി ഓരോ കലാകാരനേയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കാനും ‘മുക്കോല പെരുമാള്‍’ എന്ന ശില്‍പം പ്രേരണയായി.

 മുക്കോലപെരുമാള്‍

അമൂര്‍ത്തമായ താന്ത്രിക രചനരീതിയെന്നും ,കാലത്തെയും ,മരണത്തെയും , സിംബോളിക് ആയി രൂപകല്‍പന ചെയ്തിരിക്കുന്നുവെന്നും പല നിരൂപകന്മാരും വിമര്‍ശനപരമായും , പ്രശംസാപരമായും വ്യാഖ്യാനിക്കുന്നുണ്ടെ ങ്കിലും മുക്കോല പെരുമാള്‍ ചരിത്രത്തിലെവിടെയോ നഷ്ടപ്പെട്ടുപോയ , ഓരോ കേരളിയെന്റെയും സംസ്‌കൃതിയുടെ സ്മാരക ശിലകളാണ് . നിശബ്ദമായി ചരിത്രത്തിന്റെ ഉള്ളറയിലേക്കാണ് ശില്‍പം ഓരോ മലയാളിയെയും കൂട്ടികൊണ്ടു പോവുക . ഓരോ ഓര്‍മപെടുത്തലായി ഓരോ മലയാളിയുടെ മനസിലും കാനായി കുഞ്ഞിരാമന്‍ കോറിയിട്ട നൊമ്പരമാണ് മുക്കോല പെരുമാള്‍ .
ഈ ശില്പത്തിന് അനുബന്ധമായി തീര്‍ത്ത ‘അമ്മ എന്ന ശില്പത്തിലും ബ്ലാക്ക് ഇമേജ് സങ്കല്പമാണ് മലയാളിക്കു ശ്രീ കാനായി കുഞ്ഞിരാമന്‍ സമ്മാനിച്ചത്. ഈ ബ്ലാക്ക് ഇമേജ് സങ്കല്‍പം പിന്നീട് ആധുനിക കവികള്‍ക്ക് കവിതകളിലൂടെ പ്രതിഫലിപ്പിക്കാനും , പുതിയ കവിതകളുടെയും , രാക്ഷ്ട്രീയ വീക്ഷണത്തിന്റെയും പ്രസക്തി സാമൂഹ്യമായി ചിന്തിപ്പിക്കാനും ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുകയും ചെയ്തു. അമൂര്‍ത്ത ശില്പങ്ങള്‍ക്കോ , ചിത്രത്തിനോ, കവിതയ്ക്കോ ജനകീയമായ ആസ്വാദനക്ഷമത കൈവരിക്കാതിരുന്ന കാലത്തുനിന്നും ഇന്ന് മുക്കോല പെരുമാള്‍ ഒരു അമൂര്‍ത്ത ശില്പമായും , ഒരു ”ഫോം ഓഫ് ആര്‍ട്ട് ”എന്ന രീതിയിലും ആസ്വദിക്കാനുമുള്ള ഒരു ശാസ്ത്രീയ വീക്ഷണം നമുക്ക് കൈവന്നിരിക്കുന്നു. ‘മുക്കോല പെരുമാള്‍ മരിക്കുന്നില്ല’. ചരിത്രത്തിന്റെ നാഴികക്കല്ലുകളെ പിന്നിട്ടു ഈ സ്മാരകശിലകള്‍ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും . ഒപ്പം ശ്രീ കാനായി കുഞ്ഞിരാമന്‍ എന്ന വിഖ്യാത ശില്പിയും .

Related post